Experiences Shared by Our Visitors
Every exhibition leaves a unique impression. This page brings together reflections, photographs, and social media posts shared by visitors who experienced the exhibitions, workshops, and cultural events hosted at Athma Art Studio & Gallery..
From Our Visitors
Shared by: Hariharan S
June 2026
"The Sound of Silence" sculpture exhibition at Athma Gallery offers a thoughtful journey through the works of eminent sculptors V K Rajan and Johns Mathew.
The visitor appreciated the gallery's intimate setting near Kozhikode beach and highlighted the exhibition's diverse collection of sculptures crafted in granite, wood, beads, and metal. They described it as a must-visit exhibition that enriches the city's artistic and cultural landscape.
The exhibition was also praised for its careful curation and for bringing together significant works from the artists' creative journeys.
“The Sound of Silence” sculpture exhibition at Athma Gallery offers a thoughtful journey through the works of eminent sculptors V K Rajan and Johns Mathew.
The visitor appreciated the gallery’s intimate setting near Kozhikode beach and highlighted the exhibition’s diverse collection of sculptures crafted in granite, wood, beads, and metal. They described it as a must-visit exhibition that enriches the city’s artistic and cultural landscape.
The exhibition was also praised for its careful curation and for bringing together significant works from the artists’ creative journeys.
From Our Visitors
Shared by: Majni Thiruvangoor
June 2026
From Our Visitors
Shared by: Lijeshdas Das
June 2026
ശില്പകലയുടെ വിസ്മയവുമായി കോഴിക്കോട്' ആത്മ'യിൽ** ശ്രദ്ധേയമായ ശിൽപ്പ പ്രദർശനം*
കോഴിക്കോട് സൗത്ത് ബീച്ചിന് സമീപമുള്ള ഗുജറാത്തി സ്ട്രീറ്റിലെ 'ആത്മ' (Aatma) ആർട്ട് ഗാലറിയിൽ വിസ്മയകരമായ ഒരു ശിൽപ്പ പ്രദർശനത്തിന് തുടക്കമായി. 2026 മെയ് 30-ന് നടന്ന ചടങ്ങിൽ പ്രശസ്ത ശില്പി വി.കെ. രാജേട്ടനും ജോൺ സെട്ടനു ചേർന്ന് ഗാലറിയുടെ വാതിൽ തുറന്ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലളിതമായ ചടങ്ങിലൂടെയായിരുന്നു ഉദ്ഘാടനം നടന്നതെങ്കിലും, ഗാലറിയിൽ ഒരുങ്ങിയിരിക്കുന്ന ശിൽപ്പങ്ങളുടെ വൈവിധ്യം സദസ്സിനെ അങ്ങേയറ്റം ആകർഷിച്ചു. എനിക്ക് അത് ഒരു പുതിയ അനുഭവം ആയിരുന്നു
കരിങ്കല്ല്, മരം, പിച്ചള, ചെമ്പ്, ഗ്ലാസ് തുടങ്ങി വ്യത്യസ്തമായ മാധ്യമങ്ങളിൽ തീർത്ത ശിൽപ്പങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. ഓരോ ശിൽപ്പവും കാഴ്ചക്കാരന് നൽകുന്നത് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ്. ശില്പി വി.കെ. രാജേട്ടൻ്റെയും , ചിത്രകാരനും ശില്പിയുമായ പ്രിയ സുഹൃത്ത് ജോൺസെട്ടൻ്റെയും (Johns Mathew) സൃഷ്ടികൾ ശൈലികൊണ്ടും ആശയങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്. കലയെ സ്നേഹിക്കുന്നവർക്കും ശിൽപ്പകലയിൽ താൽപ്പര്യമുള്ളവർക്കും തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമായി ഈ പ്രദർശനം മാറിക്കഴിഞ്ഞു.
From Our Visitors
Shared by: Prem Chand
June 2026
“Life is a bridge. Don’t build a house on it” എന്നു പറഞ്ഞതാണ് ? ഗൗതമബുദ്ധനോ യേശു ക്രിസ്തുവോ ? രണ്ടു പേരുമാകാം . ശില്പത്തിന് പിറകിൽ " life is a bridge Don't built on it " എന്നു കൊത്തി വച്ച ശില്പിയും ചിത്രകാരനും നിതാന്ത യാത്രികനുമായ പ്രിയ സുഹൃത്ത് ജോൺസ് മാത്യുവിൻ്റെ " Blind Buddha Smiling " എന്ന ഗ്രാനൈറ്റ് ശില്പം വല്ലാത്ത പിന്തുടരുന്നു . ആ ശില്പവും ജോൺസിൻ്റെയും ശില്പി വി.കെ. രാജൻ്റെയും നിരവിധി ശില്പങ്ങളുടെ പ്രദർശനം കോഴിക്കോട്ട് കടപ്പുറത്തെ #ആത്മ ആർട്ട് ഗാലറിയിൽ ഉണ്ട്. ചിത്ര ശില്പ പ്രേമികൾക്ക് നല്ലൊരു ധ്യാന മുഹൂർത്തം പകരുന്ന നേരം അവിടെ കാത്തിരിക്കുന്നു .
