An Experience Shared: Lijeshdas Das on ‘The Sound of Silence’

An Experience Shared: Lijeshdas Das on ‘The Sound of Silence’

Home / Reviews / An Experience Shared: Lijeshdas Das on ‘The Sound of Silence’

An Experience Shared: Lijeshdas Das on ‘The Sound of Silence’

ശില്പകലയുടെ വിസ്മയവുമായി കോഴിക്കോട്’ ആത്മ’യിൽ** ശ്രദ്ധേയമായ ശിൽപ്പ പ്രദർശനം*
കോഴിക്കോട് സൗത്ത് ബീച്ചിന് സമീപമുള്ള ഗുജറാത്തി സ്ട്രീറ്റിലെ ‘ആത്മ’ (Aatma) ആർട്ട് ഗാലറിയിൽ വിസ്മയകരമായ ഒരു ശിൽപ്പ പ്രദർശനത്തിന് തുടക്കമായി. 2026 മെയ് 30-ന് നടന്ന ചടങ്ങിൽ പ്രശസ്ത ശില്പി വി.കെ. രാജേട്ടനും ജോൺ സെട്ടനു ചേർന്ന് ഗാലറിയുടെ വാതിൽ തുറന്ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലളിതമായ ചടങ്ങിലൂടെയായിരുന്നു ഉദ്ഘാടനം നടന്നതെങ്കിലും, ഗാലറിയിൽ ഒരുങ്ങിയിരിക്കുന്ന ശിൽപ്പങ്ങളുടെ വൈവിധ്യം സദസ്സിനെ അങ്ങേയറ്റം ആകർഷിച്ചു. എനിക്ക് അത് ഒരു പുതിയ അനുഭവം ആയിരുന്നു
കരിങ്കല്ല്, മരം, പിച്ചള, ചെമ്പ്, ഗ്ലാസ് തുടങ്ങി വ്യത്യസ്തമായ മാധ്യമങ്ങളിൽ തീർത്ത ശിൽപ്പങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. ഓരോ ശിൽപ്പവും കാഴ്ചക്കാരന് നൽകുന്നത് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ്. ശില്പി വി.കെ. രാജേട്ടൻ്റെയും , ചിത്രകാരനും ശില്പിയുമായ പ്രിയ സുഹൃത്ത് ജോൺസെട്ടൻ്റെയും (Johns Mathew) സൃഷ്ടികൾ ശൈലികൊണ്ടും ആശയങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്. കലയെ സ്നേഹിക്കുന്നവർക്കും ശിൽപ്പകലയിൽ താൽപ്പര്യമുള്ളവർക്കും തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമായി ഈ പ്രദർശനം മാറിക്കഴിഞ്ഞു. പ്രദർശനത്തിലുള്ള ശിൽപ്പങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഇവിടെയുണ്ട്.
പ്രദർശനത്തിന്റെ ഭാഗമായി
‘ശിൽപ്പവും കാഴ്ചയും’ എന്ന വിഷയത്തിൽ നടന്ന സെഷൻ ഏറെ ശ്രദ്ധേയമായി. ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. മുകുന്ദനുണ്ണിയാണ് ഈ വിഷയം അവതരിപ്പിച്ചത്. പ്രിയപ്പെട്ട ഉണ്ണിയേട്ടൻ ശിൽപ്പകലയെ ദാർശനികമായ കാഴ്ചപ്പാടിലൂടെ സമീപിച്ച അദ്ദേഹത്തിന്റെ അവതരണം സദസ്സിന് പുതിയൊരു അനുഭവമായിരുന്നു. ശിൽപ്പങ്ങളുടെ പുറംകാഴ്ചയ്ക്കപ്പുറമുള്ള അർത്ഥതലങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കലയെയും ശിൽപ്പങ്ങളെയും സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പ്രദർശനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *