Visitor Voices

Visitor Voices

Home / Visitor Voices

Experiences Shared by Our Visitors

Every exhibition leaves a unique impression. This page brings together reflections, photographs, and social media posts shared by visitors who experienced the exhibitions, workshops, and cultural events hosted at Athma Art Studio & Gallery..

THE SOUND OF SILENCE

From Our Visitors

Shared by: Hariharan S
June 2026

"The Sound of Silence" sculpture exhibition at Athma Gallery offers a thoughtful journey through the works of eminent sculptors V K Rajan and Johns Mathew.

The visitor appreciated the gallery's intimate setting near Kozhikode beach and highlighted the exhibition's diverse collection of sculptures crafted in granite, wood, beads, and metal. They described it as a must-visit exhibition that enriches the city's artistic and cultural landscape.

The exhibition was also praised for its careful curation and for bringing together significant works from the artists' creative journeys.

“The Sound of Silence” sculpture exhibition at Athma Gallery offers a thoughtful journey through the works of eminent sculptors V K Rajan and Johns Mathew.

The visitor appreciated the gallery’s intimate setting near Kozhikode beach and highlighted the exhibition’s diverse collection of sculptures crafted in granite, wood, beads, and metal. They described it as a must-visit exhibition that enriches the city’s artistic and cultural landscape.

The exhibition was also praised for its careful curation and for bringing together significant works from the artists’ creative journeys.

 

 

THE SOUND OF SILENCE

From Our Visitors

Shared by: Majni Thiruvangoor
June 2026

മനുഷ്യൻ ഭൂമിയിൽ ഉരുവായ കാലം മുതൽ അവൻ്റെ മുന്നിലും കയ്യിലും കല്ലുണ്ടായിരുന്നു. ആയുധമായും ഉപകരണമായും പേനയായും ദൈവമായും അതവനോട് കൂടിയിരുന്നു.
കല്ലെഴുത്തുകൾ (Epigraphs) മനുഷ്യൻ്റെ സഞ്ചാരവും ചിന്തയും രാഷ്ട്രീയവും അനശ്വരതയിലേക്ക് രേഖപ്പെടുത്തി.ലോകത്താകമാനമുള്ള ഗുഹച്ചുമരുകളിൽ കല്ലു കോറിവരച്ചുകൊണ്ട് അവൻ താൻ കടന്നുവന്ന ചരിത്രത്തെ രേഖപ്പെടുത്തി. അതിൽ നിന്ന് മാനും മനുഷ്യനും വർത്തമാനകാലത്തിലേക്ക് ഇറങ്ങി വന്നു. അതെ സമയം മരം ചരിത്രത്തിൻ്റെ മറ്റൊരു സൂചകമാണ്.Dentrochronology യുടെ വാർഷികവലയങ്ങൾക്ക് മരങ്ങൾ മനുഷ്യന് മുന്നെയും അവൻ്റെ കൂടെയും ജീവിച്ചു തീർത്ത കാലത്തി ൻ്റെ കഥ പറയാൻ സാധിക്കും മരത്തിൽ നിന്നുരുവായ ഓരോ ശിൽപ്പത്തിനകത്തുമിരുന്ന് ആ വലയങ്ങൾ മഴയേയും വെയിലിനെയും മഞ്ഞിനേയും അളക്കുന്നുണ്ട് .
മനുഷ്യൻ ഭൂമിയിൽ ഉരുവായ കാലം മുതൽ അവൻ്റെ മുന്നിലും കയ്യിലും കല്ലുണ്ടായിരുന്നു. ആയുധമായും ഉപകരണമായും പേനയായും ദൈവമായും അതവനോട് കൂടിയിരുന്നു.
കല്ലെഴുത്തുകൾ (Epigraphs) മനുഷ്യൻ്റെ സഞ്ചാരവും ചിന്തയും രാഷ്ട്രീയവും അനശ്വരതയിലേക്ക് രേഖപ്പെടുത്തി.ലോകത്താകമാനമുള്ള ഗുഹച്ചുമരുകളിൽ കല്ലു കോറിവരച്ചുകൊണ്ട് അവൻ താൻ കടന്നുവന്ന ചരിത്രത്തെ രേഖപ്പെടുത്തി. അതിൽ നിന്ന് മാനും മനുഷ്യനും വർത്തമാനകാലത്തിലേക്ക് ഇറങ്ങി വന്നു. അതെ സമയം മരം ചരിത്രത്തിൻ്റെ മറ്റൊരു സൂചകമാണ്.
Dentrochronology യുടെ വാർഷികവലയങ്ങൾക്ക് മരങ്ങൾ മനുഷ്യന് മുന്നെയും അവൻ്റെ കൂടെയും ജീവിച്ചു തീർത്ത കാലത്തി ൻ്റെ കഥ പറയാൻ സാധിക്കും മരത്തിൽ നിന്നുരുവായ ഓരോ ശിൽപ്പത്തിനകത്തുമിരുന്ന് ആ വലയങ്ങൾ മഴയേയും വെയിലിനെയും മഞ്ഞിനേയും അളക്കുന്നുണ്ട് .
THE SOUND OF SILENCE

From Our Visitors

Shared by: Lijeshdas Das
June 2026

ശില്പകലയുടെ വിസ്മയവുമായി കോഴിക്കോട്' ആത്മ'യിൽ** ശ്രദ്ധേയമായ ശിൽപ്പ പ്രദർശനം*

കോഴിക്കോട് സൗത്ത് ബീച്ചിന് സമീപമുള്ള ഗുജറാത്തി സ്ട്രീറ്റിലെ 'ആത്മ' (Aatma) ആർട്ട് ഗാലറിയിൽ വിസ്മയകരമായ ഒരു ശിൽപ്പ പ്രദർശനത്തിന് തുടക്കമായി. 2026 മെയ് 30-ന് നടന്ന ചടങ്ങിൽ പ്രശസ്ത ശില്പി വി.കെ. രാജേട്ടനും ജോൺ സെട്ടനു ചേർന്ന് ഗാലറിയുടെ വാതിൽ തുറന്ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലളിതമായ ചടങ്ങിലൂടെയായിരുന്നു ഉദ്ഘാടനം നടന്നതെങ്കിലും, ഗാലറിയിൽ ഒരുങ്ങിയിരിക്കുന്ന ശിൽപ്പങ്ങളുടെ വൈവിധ്യം സദസ്സിനെ അങ്ങേയറ്റം ആകർഷിച്ചു. എനിക്ക് അത് ഒരു പുതിയ അനുഭവം ആയിരുന്നു

കരിങ്കല്ല്, മരം, പിച്ചള, ചെമ്പ്, ഗ്ലാസ് തുടങ്ങി വ്യത്യസ്തമായ മാധ്യമങ്ങളിൽ തീർത്ത ശിൽപ്പങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. ഓരോ ശിൽപ്പവും കാഴ്ചക്കാരന് നൽകുന്നത് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ്. ശില്പി വി.കെ. രാജേട്ടൻ്റെയും , ചിത്രകാരനും ശില്പിയുമായ പ്രിയ സുഹൃത്ത് ജോൺസെട്ടൻ്റെയും (Johns Mathew) സൃഷ്ടികൾ ശൈലികൊണ്ടും ആശയങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്. കലയെ സ്നേഹിക്കുന്നവർക്കും ശിൽപ്പകലയിൽ താൽപ്പര്യമുള്ളവർക്കും തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമായി ഈ പ്രദർശനം മാറിക്കഴിഞ്ഞു. 

ശില്പകലയുടെ വിസ്മയവുമായി കോഴിക്കോട്’ ആത്മ’യിൽ** ശ്രദ്ധേയമായ ശിൽപ്പ പ്രദർശനം*
കോഴിക്കോട് സൗത്ത് ബീച്ചിന് സമീപമുള്ള ഗുജറാത്തി സ്ട്രീറ്റിലെ ‘ആത്മ’ (Aatma) ആർട്ട് ഗാലറിയിൽ വിസ്മയകരമായ ഒരു ശിൽപ്പ പ്രദർശനത്തിന് തുടക്കമായി. 2026 മെയ് 30-ന് നടന്ന ചടങ്ങിൽ പ്രശസ്ത ശില്പി വി.കെ. രാജേട്ടനും ജോൺ സെട്ടനു ചേർന്ന് ഗാലറിയുടെ വാതിൽ തുറന്ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലളിതമായ ചടങ്ങിലൂടെയായിരുന്നു ഉദ്ഘാടനം നടന്നതെങ്കിലും, ഗാലറിയിൽ ഒരുങ്ങിയിരിക്കുന്ന ശിൽപ്പങ്ങളുടെ വൈവിധ്യം സദസ്സിനെ അങ്ങേയറ്റം ആകർഷിച്ചു. എനിക്ക് അത് ഒരു പുതിയ അനുഭവം ആയിരുന്നു
കരിങ്കല്ല്, മരം, പിച്ചള, ചെമ്പ്, ഗ്ലാസ് തുടങ്ങി വ്യത്യസ്തമായ മാധ്യമങ്ങളിൽ തീർത്ത ശിൽപ്പങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. ഓരോ ശിൽപ്പവും കാഴ്ചക്കാരന് നൽകുന്നത് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ്. ശില്പി വി.കെ. രാജേട്ടൻ്റെയും , ചിത്രകാരനും ശില്പിയുമായ പ്രിയ സുഹൃത്ത് ജോൺസെട്ടൻ്റെയും (Johns Mathew) സൃഷ്ടികൾ ശൈലികൊണ്ടും ആശയങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്. കലയെ സ്നേഹിക്കുന്നവർക്കും ശിൽപ്പകലയിൽ താൽപ്പര്യമുള്ളവർക്കും തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമായി ഈ പ്രദർശനം മാറിക്കഴിഞ്ഞു. 
THE SOUND OF SILENCE

From Our Visitors

Shared by: Prem Chand
June 2026

“Life is a bridge. Don’t build a house on it” എന്നു പറഞ്ഞതാണ് ? ഗൗതമബുദ്ധനോ യേശു ക്രിസ്തുവോ ? രണ്ടു പേരുമാകാം . ശില്പത്തിന് പിറകിൽ " life is a bridge Don't built on it " എന്നു കൊത്തി വച്ച ശില്പിയും ചിത്രകാരനും നിതാന്ത യാത്രികനുമായ പ്രിയ സുഹൃത്ത് ജോൺസ് മാത്യുവിൻ്റെ " Blind Buddha Smiling " എന്ന ഗ്രാനൈറ്റ് ശില്പം വല്ലാത്ത പിന്തുടരുന്നു . ആ ശില്പവും ജോൺസിൻ്റെയും ശില്പി വി.കെ. രാജൻ്റെയും നിരവിധി ശില്പങ്ങളുടെ പ്രദർശനം കോഴിക്കോട്ട് കടപ്പുറത്തെ #ആത്മ ആർട്ട് ഗാലറിയിൽ ഉണ്ട്. ചിത്ര ശില്പ പ്രേമികൾക്ക് നല്ലൊരു ധ്യാന മുഹൂർത്തം പകരുന്ന നേരം അവിടെ കാത്തിരിക്കുന്നു .

 
“Life is a bridge. Don’t build a house on it” എന്നു പറഞ്ഞതാണ് ? ഗൗതമബുദ്ധനോ യേശു ക്രിസ്തുവോ ? രണ്ടു പേരുമാകാം . ശില്പത്തിന് പിറകിൽ ” life is a bridge Don’t built on it ” എന്നു കൊത്തി വച്ച ശില്പിയും ചിത്രകാരനും നിതാന്ത യാത്രികനുമായ പ്രിയ സുഹൃത്ത് ജോൺസ് മാത്യുവിൻ്റെ ” Blind Buddha Smiling ” എന്ന ഗ്രാനൈറ്റ് ശില്പം വല്ലാത്ത പിന്തുടരുന്നു . ആ ശില്പവും ജോൺസിൻ്റെയും ശില്പി വി.കെ. രാജൻ്റെയും നിരവിധി ശില്പങ്ങളുടെ പ്രദർശനം കോഴിക്കോട്ട് കടപ്പുറത്തെ #ആത്മ ആർട്ട് ഗാലറിയിൽ ഉണ്ട്. ചിത്ര ശില്പ പ്രേമികൾക്ക് നല്ലൊരു ധ്യാന മുഹൂർത്തം പകരുന്ന നേരം അവിടെ കാത്തിരിക്കുന്നു .
കോഴിക്കോട് സൗത്ത് ബീച്ചിലെ റോഡരുകിലുള്ള കുറ്റിച്ചിറ ബിരിയാനിക്കട പ്രശസ്തമാണ്. അതാണ് അവിടുത്ത് ഇടത്തൊട്ട് തിരിഞ്ഞാൽ വലത് വശത്തുഉള ആത്മ ആർട്ട് ഗാലറിയിലേക്കുള്ള കവാടം . പഴയ ഗുജറാത്തി തെരുവും കുറ്റിച്ചിറ തെരുവും ഒക്കെ സംഗമിക്കുന്ന കോഴിക്കാട്ട് കടപ്പുറത്തിനോട് ചേർന്ന് ആത്മ ആർട്ട് ഗാലറി ഉണ്ടായത് യു.എൻ. അക്ഷരനഗര പ്രശസ്തിയിൽ പൂണ്ടു നിൽക്കുന്ന നഗരത്തിന് എന്തുകൊണ്ടും ഒരു മുതൽ കൂട്ടാണ് .
ജീവിതം എന്ന പാലത്തിന് മുകളിൽ ബാബേൽ ഗോപുരങ്ങൾ പണിതു കൊണ്ടേയിരിക്കുന്ന മനുഷ്യരാശിയോടുള്ള ഒരു ആർട്ടിസ്റ്റിൻ്റെ ചിരി , “ഇത്രയൊക്കെയേ ഉള്ളൂ സ്നേഹിതാ” എന്ന അപ്രത്യക്ഷ അനാർക്കിസ്റ്റ് കഥാകാരനായ എ . നന്ദകുമാറിൻ്റെ കഥയിലെ ചിരി പോലെ ചിന്തനീയം .