© 2025 Athma Art Studio. All rights reserved.
Majni Thiruvangoor Reviews ‘The Sound of Silence’
മനുഷ്യൻ ഭൂമിയിൽ ഉരുവായ കാലം മുതൽ അവൻ്റെ മുന്നിലും കയ്യിലും കല്ലുണ്ടായിരുന്നു. ആയുധമായും ഉപകരണമായും പേനയായും ദൈവമായും അതവനോട് കൂടിയിരുന്നു.
കല്ലെഴുത്തുകൾ (Epigraphs) മനുഷ്യൻ്റെ സഞ്ചാരവും ചിന്തയും രാഷ്ട്രീയവും അനശ്വരതയിലേക്ക് രേഖപ്പെടുത്തി.ലോകത്താകമാനമുള്ള ഗുഹച്ചുമരുകളിൽ കല്ലു കോറിവരച്ചുകൊണ്ട് അവൻ താൻ കടന്നുവന്ന ചരിത്രത്തെ രേഖപ്പെടുത്തി. അതിൽ നിന്ന് മാനും മനുഷ്യനും വർത്തമാനകാലത്തിലേക്ക് ഇറങ്ങി വന്നു. അതെ സമയം മരം ചരിത്രത്തിൻ്റെ മറ്റൊരു സൂചകമാണ്.
Dentrochronology യുടെ വാർഷികവലയങ്ങൾക്ക് മരങ്ങൾ മനുഷ്യന് മുന്നെയും അവൻ്റെ കൂടെയും ജീവിച്ചു തീർത്ത കാലത്തി ൻ്റെ കഥ പറയാൻ സാധിക്കും മരത്തിൽ നിന്നുരുവായ ഓരോ ശിൽപ്പത്തിനകത്തുമിരുന്ന് ആ വലയങ്ങൾ മഴയേയും വെയിലിനെയും മഞ്ഞിനേയും അളക്കുന്നുണ്ട് .
കല്ലിനെയും മരത്തെയും ശിൽപ്പമാക്കുക എന്ന പ്രോസസ്സ് മനുഷ്യൻ കണ്ടെത്തിയ അമരമായ ഒരു സൂക്ഷിപ്പുരീതിയാണ്. മനസിലുള്ളതും കണ്ടെതും കാണേണ്ടതും കല്ലിൽ പകർത്തിവെക്കുക എന്ന പ്രക്രിയ അവനെ അനാദികാലത്തോളം ഓർമ്മിക്കപ്പെടുന്നവനാക്കി തീർത്തു. അത് നിശ്ശബ്ദമായ ഒരു അടയാളപ്പെടുത്തലാണ്.
അത്തരത്തിൽ ഒരു ചരിത്രത്തിൻ്റെ പകർത്തിവെക്കൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ നടക്കുന്നുണ്ട്. പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ ജോൺസ് മാത്യു, പ്രശസ്ത ശിൽപ്പി വി.കെ രാജൻ എന്നിവരുടെ ശില്പങ്ങളുടെ പ്രദർശനം,The soundof Silence, അത് നമ്മൾ കണ്ടു ശീലിച്ച sculptural patterns നെ ആകെ തകിടം മറിക്കുന്നുണ്ട്. കല്ലും മരവും ലോഹവും നിറങ്ങളും അതിരില്ലാതെ സമരസപ്പെടുന്നിടത്ത് കല കൂടുതൽ ജനകീയമാകുന്നുണ്ട്. ശിൽപങ്ങൾ കാഴ്ചക്കാരോട് സംവദിക്കുന്നത് ലിഖിതമല്ലാത്ത decipherable അല്ലാത്ത ഒരു ഭാഷയിലാണ്, അത് നിശബ്ദതയാണ്. അതിൽ നിറയുന്ന ശബ്ദവും കൂടിയാണ്.
കോഴിക്കോട്ടെ ജനങ്ങൾക്ക് ചിത്രങ്ങളും ശിൽപ്പങ്ങളും കുറേക്കൂടി പ്രാപ്യമായ ഒരിടത്തേക്ക് എത്തിക്കുന്നതിന് ആത്മയുടെ ആത്മാവായ സുജീഷിനും സുർജിത്തിനും അഭിനന്ദനങ്ങൾ പറയേണ്ടതാണ്.
അന്ധനായ ബുദ്ധനും ഇരട്ടമുഖമുള്ള പൂച്ചയും കാഴ്ചക്കാരനും അവൻ ജീവിക്കുന്ന സമൂഹത്തിനും പരിചിതമല്ലാത്ത ഒരു ചോദ്യത്തെ എറിഞ്ഞു കൊടുക്കുന്നുണ്ട്.
ജോൺസേട്ടൻ ഏറെ പ്രിയപ്പെട്ടൊരു മനുഷ്യനാണ്
കൂടെ ഈ ഷോ സംഘടിപ്പിച്ച വരഗ്രീനിലെ അംഗങ്ങളും
സ്നേഹം
എല്ലാവർക്കും
Recent Posts
- Painting Workshop in Kozhikode: Come In, Let’s Paint!
- Colour Theory Course in Kozhikode: Learn, Understand and Create with Colour
- Mindscape Art: An Original Creative Learning Methodology
- Why Every Space Needs a Story: The Rise of Story Wall Design in India
- Hariharan S Shares His Experience at ‘The Sound of Silence’
CATEGORIES
- Article (5)
- News & Events (9)
- Reviews (5)
- Upcoming Events (1)
#Athma art studio






TAGS
Acrylic Painting Art Class Calicut Art Classes Calicut Art Classes Kozhikode Art Education Kerala Art Gallery Art Installation Art Studio Kerala Art Studio Kozhikode Art Workshop Kozhikode Colour Theory Colour Theory Course Colour Theory for Artists Colour Theory for Designers Commercial Wall Art Contemporary Art Corporate Wall Art Creative Workshop Custom Artwork Custom Wall Art Experiential Art Guided Painting Session Interior Wall Design Kozhikode Art Studio Luxury Wall Art Painting Class Calicut Painting Class Kozhikode Painting for Beginners Painting Workshop Painting Workshop Kozhikode Story Wall Design Wall Murals
